Scooter fire 
NEWSROOM

കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീ പിടിച്ചു; ആളപായമില്ല

ഗ്രൗണ്ടിൽ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളിൽ നിന്ന് പുക ഉയരുകയും പിന്നീട് കത്തുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഡ്രൈവിംഗ് പരിശീലനതിനിടെ സ്കൂട്ടറിന് തീ പിടിച്ചു. കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സജീറ എന്നവരുടെ ഉടമസ്ഥതയിലുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ സ്കൂട്ടറിനാണ് തീ പിടിച്ചത്. ഗ്രൗണ്ടിൽ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളിൽ നിന്ന് പുക ഉയരുകയും പിന്നീട് കത്തുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ ആളപായമില്ല. ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് എത്തി തീ അണച്ചു.

SCROLL FOR NEXT