NEWSROOM

കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ മൂന്ന് ആൺകുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു

അന്വേഷണത്തിൽ റെയിൽവേ പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴയിൽ ശിശുക്ഷേമ സമിതിയുടെ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു. 15ഉം 14ഉം വയസ്സുള്ള മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. അന്വേഷണത്തിൽ റെയിൽവേ പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. അഭിമന്യു, അപ്പു, അഭിഷേക് എന്നിവരെയാണ് കാണാതായത്. 

കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വസ്ത്രങ്ങൾ എടുത്താണ് ഇവർ പോയതെന്ന് തെളിഞ്ഞിരുന്നു. സംഭവത്തിൽ മാരാരിക്കുളം പൊലീസ് ആണ് കേസ് എടുത്തത്. കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണം എന്നും നിർദ്ദേശം ഉണ്ട്.

ALSO READ: കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി

ശോഭാ യാത്ര കാണുന്നതിനായി കുട്ടികൾ ഗേറ്റിൻ്റെ അടുത്ത് നിന്നിരുന്നു എന്നാണ് വിവരം. ഇതിനിടെ എപ്പോഴാണ് പുറത്ത് കടന്നതെന്ന് വ്യക്തമല്ല. ഇവർ എത്തിച്ചേരാൻ സാധ്യതയുള്ള ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന പുരോഗമിക്കുകയാണ്. മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.

SCROLL FOR NEXT