NEWSROOM

പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ വിമാനത്തിലെന്ന വിവരം; സുരക്ഷാ പരിശോധനയില്‍ സംശയാസ്പദമായി ആരെയും കണ്ടെത്തിയില്ലെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്

ശ്രീലങ്കൻ എയർലൈൻസിൻ്റെ ചെന്നൈ-കൊളംബോ വിമാനത്തിലാണ് പരിശോധന

Author : ന്യൂസ് ഡെസ്ക്



ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-കൊളംബോ വിമാനത്തില്‍ പഹല്‍ഗാം ആക്രമണത്തിലെ ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ബന്ദരനായകെ വിമാനത്താവളത്തില്‍ പരിശോധന നടത്തി അധികൃതര്‍. എന്നാല്‍ സംശയാസ്പദമായി ആരെയും കണ്ടെത്താനായില്ലെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

വിമാനത്താവളത്തില്‍ വിശദമായ സുരക്ഷാ പരിശോധന നടത്തിയതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ചെന്നൈ ഏരിയ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

രാവിലെ 11:59 ന് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഡഘ122 വിമാനമാണ് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത്. പഹല്‍ഗാം ആക്രമണത്തിലെ ആറ് ഭീകരര്‍ വിമാനത്തിലുണ്ടെന്നാണ് ഇന്ത്യന്‍ അധികൃതര്‍ ശ്രീലങ്കയെ അറിയിച്ചത്. തുടര്‍ന്ന് ശ്രീലങ്കന്‍ പൊലീസ്, വ്യോമസേന, വിമാനത്താവള സുരക്ഷാ യൂണിറ്റുകള്‍ എന്നിവര്‍ സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു.

SCROLL FOR NEXT