അദാനിയും നഥാൻ ആൻഡേഴ്സണും 
NEWSROOM

അദാനി റിപ്പോ‍ർട്ടിൽ ഹിൻഡൻബ‍ർ​ഗിന് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്

അദാനിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സെബി, അദാനി ​ഗ്രൂപ്പിന് സഹായം നൽകുകയാണുണ്ടായതെന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത് സ്ഥിരീകരിച്ച് ബ്ലോ​ഗ് പോസ്റ്റിൽ ഹിൻഡൻബർ​ഗ് പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

അദാനി റിപ്പോർട്ടുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർ​ഗ് റിസർച്ച് എൽഎൽസിക്ക്, കാരണം കാണിക്കൽ നോട്ടീസ് നൽകി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചെയ്ഞ്ച് ബോർഡ് ഓഫ് ഇന്ത്യ).

2023 ജനുവരിയിൽ പുറത്തുവിട്ട ആരോപണങ്ങൾക്ക് അദാനിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സെബി, അദാനി ​ഗ്രൂപ്പിന് സഹായം നൽകുകയാണ് ഉണ്ടായതെന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത് സ്ഥിരീകരിച്ച് ബ്ലോ​ഗ് പോസ്റ്റിൽ ഹിൻഡൻബർ​ഗ് പ്രതികരിച്ചു. ഹിൻഡൻബർ​ഗിന് ഇന്ത്യൻ വ്യവസ്ഥകളുടെ സംശയാസ്പദമായ ലംഘനത്തിനാണ് സെബി നോട്ടീസ് നൽകിയിരിക്കുന്നത്.

രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും, അദാനിക്കെതിരെ അന്വേഷണം ഉണ്ടാകണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്നു. സെബിക്ക് ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നും നിർദേശവും ലഭിച്ചിരുന്നു. എന്നാൽ, ഇതിനെല്ലാം ശേഷമാണ് സെബിയിൽ നിന്നും ഹിൻഡൻബർ​ഗിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

സുപ്രീം കോടതി നിർദേശത്തിന് ശേഷവും, റിപ്പോർട്ടിലെ കണ്ടെത്തലുകൾ അം​ഗീകരിക്കുന്ന നിലപാടായിരുന്നു അദാനിക്കെതിരെ സെബിക്കെന്നും ഹിൻഡൻബർ​ഗിൻ്റെ പോസ്റ്റിൽ പറയുന്നുണ്ട്. വിഷയത്തിൽ കൂടുതൽ കണ്ടെത്തലുകൾക്ക് താൽപര്യമില്ലാത്ത നിലപാടാണ് സെബി സ്വീകരിച്ചതെന്നും ഹിൻഡൻബർ​ഗ് പറയുന്നു.

കൃത്രിമത്വമുള്ള ഓഹരികളും രേഖകളും കാണിച്ച്, തട്ടിപ്പ് നടത്തി എന്നതാണ് അദാനിക്കെതിരെ ഹിൻഡൻബർ​ഗിൻ്റെ പ്രധാന ആരോപണം. ലിസ്റ്റ് ചെയ്ത പ്രധാന കമ്പനികളുടെ മൂല്യം കാണിച്ചിരിക്കുന്നതിനേക്കാൾ 85 ശതമാനം കുറവാണെന്നും ആരോപണമുണ്ടായി. എന്നാൽ, സെബി നടത്തിയ അന്വേഷണത്തേക്കാൾ കൂടുതൽ അന്വേഷണം ഈ വിഷയത്തിൽ ആവശ്യമില്ലെന്ന് ജനുവരിയിൽ സുപ്രീം കോടതി വ്യക്തമാക്കി.

സെബിയും അദാനിയും തമ്മിലുള്ള ആശയവിനിമയത്തിൻ്റെ എല്ലാ ഫോൺ കോൾ, കൂടിക്കാഴ്ച രേഖകളും ലഭിക്കുന്നതിനായി ആർടിഐ ഫയൽ ചെയ്യുമെന്ന് ഹിൻഡൻബർ​ഗ് അറിയിച്ചു.

SCROLL FOR NEXT