NEWSROOM

സെക്രട്ടേറിയറ്റിലെ ഫ്ലക്സ് വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിൽ ആറംഗ സംഘത്തെ നിയോഗിച്ചു

Author : ന്യൂസ് ഡെസ്ക്

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഫ്ലക്സ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിൽ ആറംഗ സംഘത്തെ നിയോഗിച്ചു. ഫ്ലക്സ് വെച്ച ആളുകളെ കണ്ടെത്താൻ നിർദേശം പുറപ്പെടുവിച്ചു.

മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് വെച്ചതിന് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കെട്ടിട ഉദ്ഘാടനത്തിന്റെ ഫ്ലക്സ് വെച്ചതിലാണ് നടപടി.

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സർക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായി പിഴ ചുമത്തണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇത്തരത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾക്ക് നിര്‍ബന്ധമായും പിഴ ചുമത്തണമെന്നും പിഴ ചുമത്തിയില്ലെങ്കില്‍ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്നും പിഴ ഈടാക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.

SCROLL FOR NEXT