NEWSROOM

സെക്രട്ടറിയേറ്റിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതര പരുക്ക്

സെക്രട്ടറിയേറ്റിനോട് ചേർന്നിട്ടുള്ള അനക്സ് 1 ലെ ഒന്നാം നിലയിലാണ് അപകടം നടന്നത്

Author : ന്യൂസ് ഡെസ്ക്

സെക്രട്ടറിയേറ്റിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് ഗുരുതര പരുക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റിനാണ് പരുക്കേറ്റത്.

പരുക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടിവീണതിനൊപ്പം യുവതിയും താഴെ വീണിരുന്നു. സെക്രട്ടറിയേറ്റിനോട് ചേർന്നിട്ടുള്ള അനക്സ് 1 ലെ ഒന്നാം നിലയിലാണ് അപകടം നടന്നത്.

SCROLL FOR NEXT