NEWSROOM

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങൾ; പുതിയ റിപ്പോർട്ട് പുറത്തുവിട്ട് റോയിട്ടേഴ്സ്

മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്ന് നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വെളിപ്പെടുത്തിയിരുന്നു. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി റോയിട്ടേഴ്സിന്റെ പുതിയ റിപ്പോർട്ട്.. സെബിയുടെ തലപ്പത്ത് തുടരവെ കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്ന് 7 വർഷത്തോളം ശമ്പളം കൈപ്പറ്റിയെന്നാണ് രേഖകൾ ഉദ്ധരിച്ച് കൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

മാധബി ബുച്ചിന് 99 ശതമാനം ഓഹരികളുള്ള അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് നിന്ന് 37.1 ദശലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. 2008ലെ സെബിയുടെ ഉദ്യോഗസ്ഥ നിയമനത്തിലെ നിർദേശം പണം കൈപ്പറ്റിയതിലൂടെ ലംഘിക്കപ്പെട്ടു എന്നും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അഗോറയിലെ ഓഹരികളെല്ലാം ഭർത്താവിന്റെ പേരിലേക്ക് മാറ്റിയെന്നാണ് ആദ്യ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധബി ബുച്ച് പറഞ്ഞത്. ഇത് തെറ്റാണെന്ന് സിംഗപ്പൂർ ആസ്ഥാനമായ അഗോറ പാർട്ണേഴ്സിലെ രേഖകൾ ഉദ്ധരിച്ച് കൊണ്ട് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നുണ്ട്. 2024 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ കമ്പനി രേഖകളാണ് റോയിട്ടേഴ്സിന് ലഭിച്ചത്.

Also Read :  സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിൽ പറയുന്നത്

അഗോറ എന്നത് അദാനി ഗ്രൂപ്പിന്റെ സ്ഥാപനമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബെർഗ് കൊണ്ടുവന്ന ആരോപണം അന്വേഷിക്കുമ്പോൾ, അത് വ്യക്തിതാൽപര്യങ്ങളോടെ നടത്തിയതാണെന്നാണ് റോയിട്ടേഴ്സ് ആരോപിക്കുന്നത്.

മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്ന് നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വെളിപ്പെടുത്തിയിരുന്നു. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി ചെയര്‍പേഴ്‌സന് ഓഹരിയുള്ളത്.

Also Read : ഐസിഐസിഐ ബാങ്കില്‍ നിന്ന് സെബിയുടെ തലപ്പത്തേക്ക്; ആരാണ് മാധബി പുരി ബുച്ച് ?

വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ്പ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു. 2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സന് ഓഹരിയുണ്ടായതു കൊണ്ടാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.

SCROLL FOR NEXT