NEWSROOM

വിഴിഞ്ഞത്ത് നങ്കൂരമിട്ട് 'മറീന്‍ അസര്‍'; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് ശേഷം തുറമുഖത്തെത്തുന്ന രണ്ടാമത്തെ കപ്പല്‍

വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതീക്ഷയുടെ നാളമായാണ് സാൻ ഫെർണാണ്ടോ തീരത്തെത്തിയത്

Author : ന്യൂസ് ഡെസ്ക്

വിഴിഞ്ഞത്ത് എത്തിയ ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ കൊളംബോയിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെ രണ്ടാമത്തെ ചരക്ക് കപ്പലായ മറീന്‍ അസര്‍ തുറമുഖത്ത് നങ്കൂരമിട്ടു. പനാമാ ഫ്‌ളാഗ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് മറീന്‍ അസര്‍.

ഫീഡര്‍ കപ്പലായ മറീന്‍ അസര്‍, ജൂലൈ 12 ന് കൊളംബോയില്‍ നിന്നാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്. 21 ക്രൂ അംഗങ്ങളുള്ള കപ്പലില്‍, എട്ട് കൊറിയന്‍ സ്വദേശികളും 13 ഫിലിപ്പൈന്‍ സ്വദേശികളുമുണ്ട്. സീസ്പന്‍ സാന്‍ഡോസ് എന്ന ഫീഡര്‍ കപ്പലും അടുത്തദിവസം എത്തുമെന്നാണ് സൂചന.

1930 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കിയ ശേഷമാണ് സാന്‍ ഫെര്‍ണാണ്ടോ തുറമുഖത്ത് നിന്ന് യാത്ര തിരിച്ചത്. ലോകത്തിലെ രണ്ടാമത്തെ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ മദര്‍ഷിപ്പാണ് സാന്‍ഫെര്‍ണാണ്ടോ. 2000 ത്തോളം കണ്ടയ്‌നറുകളുമായാണ് കപ്പല്‍ എത്തിയത്. ഇതില്‍ 1930 കപ്പലാണ് വിഴിഞ്ഞത്ത് ഇറക്കിയത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കപ്പല്‍ മടങ്ങുകയായിരുന്നു. അടുത്തത് കൊളംബോയിലേക്കാണ് സാന്‍ ഫെര്‍ണാണ്ടോയുടെ യാത്ര.

SCROLL FOR NEXT