NEWSROOM

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് തിരിച്ചടി; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയക്കില്ലെന്ന് കോടതി

കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാൻ കോടതി  ഇഡിക്ക് നിര്‍ദേശം നൽകി

Author : ന്യൂസ് ഡെസ്ക്

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിക്ക് തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസയക്കണമെന്ന ഇഡിയുടെ ആവശ്യം ഡൽഹി റൗസ് അവന്യൂ കോടതി തള്ളി.

ഇഡി സമർപ്പിച്ചതിൽ ആവശ്യമായ രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാൻ കോടതി  ഇഡിക്ക് നിര്‍ദേശം നൽകി. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ,സുമന്‍ ദുബെ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയയെയും രാഹുലിനെയും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നാഷണൽ ഹെറാൾഡ് കേസിൽ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോൺഗ്രസ് രാജ്യ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. സോണിയ ​ഗാന്ധിയെയും രാഹുൽ ​ഗാന്ധിയെയും പോലെയുള്ള നേതാക്കളെ രാഷ്ട്രീയ പ്രേരിതമായി കുറ്റപത്രത്തിൽ ചേർത്തത് മോദി സർക്കാരിൻ്റെ ക്രൂര നടപടിയാണ്. സോണിയെയും രാഹുലിനെയും ഇഡി വേട്ടയാടുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

SCROLL FOR NEXT