NEWSROOM

തെലങ്കാനയിൽ പൊലീസുമായി ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ ബദ്രു എന്നറിയപ്പെടുന്ന ഒരു മാവോയിസ്റ്റ് സെക്രട്ടറിയും ഉൾപ്പെടുന്നതായി മുലുഗു പൊലീസ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്


തെലങ്കാനയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുലുഗു ജില്ലയിലെ എതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് തോക്കുകൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ബദ്രു എന്നറിയപ്പെടുന്ന ഒരു മാവോയിസ്റ്റ് സെക്രട്ടറിയും ഉൾപ്പെടുന്നതായി മുലുഗു പൊലീസ് വ്യക്തമാക്കി.

ചൽപകയിലെ ഉൾക്കാട്ടിലാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിൽ നിന്നും എകെ 47 തോക്കുകളും വിവിധ സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് വിശദമായ തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT