NEWSROOM

രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം; കേന്ദ്ര സര്‍ക്കാരിന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

കോണ്‍ഗ്രസിന്റെ അടുത്ത ഏഴ് ദിവസത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കി

Author : ന്യൂസ് ഡെസ്ക്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ന് നടക്കാനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

കോണ്‍ഗ്രസിന്റെ അടുത്ത ഏഴ് ദിവസത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയതായി കെ.സി. വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളും ഇതില്‍ ഉള്‍പ്പെടും. 2025 ജനുവരി മൂന്നിന് പാര്‍ട്ടി പരിപാടികള്‍ പുനരാരംഭിക്കും.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നടക്കുക. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച തീരുമാനങ്ങൾ വരുന്ന മണിക്കൂറുകളിൽ വ്യക്തമാകും. 

വ്യാഴാഴ്ച രാത്രി 9.51 നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടവാങ്ങിയത്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

SCROLL FOR NEXT