ഇറാഖിലെ സൈനിക വിമാനത്താവളത്തിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് യുഎസ് സൈനികർക്ക് പരുക്കേറ്റു. പടിഞ്ഞാറൻ ഇറാഖിലെ അൽ-അസാദ് എയർബേസിലാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു എന്നും യുഎസ് പ്രതിരോധ വക്താവ് ലോയ്ഡ് ജെ. ഓസ്റ്റിൻ പറഞ്ഞു. രണ്ട് റോക്കറ്റുകളാണ് സൈനിക വിമാനത്താവളത്തിൽ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ആക്രമണത്തെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നിവരെ അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഒന്നിലധികം റോക്കറ്റ് ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഗാസയിലെ ഇസ്രയേൽ-പലസ്തീൻ ആക്രമണത്തിൻ്റെ തുടക്കത്തിൽ ഇത്തരം ആക്രമണങ്ങൾ നടന്നിരുന്നതായും ശേഷം വലിയ തോതിൽ കുറഞ്ഞതായും ഇറാൻ അനുകൂല സായുധ സംഘത്തിലെ കമാൻഡർ എഎഎഫ്പിയോട് പറഞ്ഞു..