NEWSROOM

ആറ് വയസ് മുതല്‍ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് വട്ടം മരണംവരെ കഠിന തടവ്

തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി ഷിബുവാണ് പ്രതിക്ക് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടവും 1.90 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് മരണംവരെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി ഷിബുവാണ് പ്രതിക്ക് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടവും 1.90 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇതില്‍ 1.5 ലക്ഷം രൂപ കുട്ടിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. കുട്ടിക്ക് ആറ് വയസ് ഉള്ളപ്പോള്‍ മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.സി.ബിന്ദു എന്നിവര്‍ ഹാജരായി.

SCROLL FOR NEXT