നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമ കേസ്. യുവനടിയുടെ പരാതിയില്‍ എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. 2017-ല്‍ ബെംഗളൂരുവില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് ആരോപിച്ചാണ് പരാതി. സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ കേസും അന്വേഷിക്കും.
അതേസമയം, നടന്‍ നിവിന്‍ പോളി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടനെതിരെ പൊലീസ് കേസെടുത്തു. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോതമംഗലം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.ആറു ദിവസം തടങ്കലിൽ വച്ച് പീഡിപ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്. നിര്‍മാതാവ് എ.കെ സുനില്‍ രണ്ടാം പ്രതിയാണ്. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ, ബിനു, ബഷീർ, കുട്ടൻ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ശ്രേയ ആണ് ഒന്നാം പ്രതി, ബിനു മൂന്നാം പ്രതിയും ബഷീർ നാലാം പ്രതിയുമാണ്. കുട്ടൻ ആണ് അഞ്ചാം പ്രതി.