NEWSROOM

ലൈംഗികാരോപണം: ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്ര മേനോൻ

തനിക്കെതിരായ പ്രചാരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

ലൈംഗികാരോപണത്തിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരായ പ്രചാരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.

ബാലചന്ദ്ര മേനോൻ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും മോശം രീതിയിൽ പെരുമാറിയെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു നടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്ര മേനോൻ ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ഇതേ നടി നേരത്തെ മുകേഷിനെതിരെയും, ജയസൂര്യക്കെതിരെയും ആരോപണങ്ങളുയർത്തിയിരുന്നു. 

SCROLL FOR NEXT