NEWSROOM

ലൈംഗിക ആരോപണം; മുകേഷ് എംഎൽഎയുടെ രാജി നാളെ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യില്ല

മുകേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച സാഹചര്യവും, പരാതിക്കാരി തന്നെ ബ്ലാക്ക്മെയിൽ ചെയ്തതിന്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന് വ്യക്തമാക്കിയതും പരിഗണിച്ചാണ് ഉടനടി രാജി സംബന്ധിച്ചുള്ള ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാട് സിപിഎം നേതൃത്വം എടുത്തത്

Author : ന്യൂസ് ഡെസ്ക്

ലൈംഗിക ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിന്റെ രാജിയെക്കുറിച്ച് നാളെ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യില്ലെന്ന് സിപിഎം നേതൃത്വം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല.

എം. മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് ഉടനെ സിപിഎം കടക്കില്ല, സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയിൽ ഈ വിഷയം ഇല്ലെന്നും സിപിഎം വ്യക്തമാക്കി. മുകേഷ് തൽക്കാലം രാജി വെക്കേണ്ടതില്ലെന്ന് വ്യാഴാഴ്ച ചേർന്ന സിപിഎം അവയ്ലബിൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായെങ്കിലും, സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നില്ല. മുകേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച സാഹചര്യവും, പരാതിക്കാരി തന്നെ ബ്ലാക്ക്മെയിൽ ചെയ്തതിന്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന് വ്യക്തമാക്കിയതും പരിഗണിച്ചാണ് ഉടനടി രാജി സംബന്ധിച്ചുള്ള ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാട് സിപിഎം നേതൃത്വം എടുത്തത്.

എന്നാൽ, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ശശിയെ പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തിയ നടപടി സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ. ശശിയെ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായേക്കും.


SCROLL FOR NEXT