NEWSROOM

സെമിനാറിനെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; എംജി സര്‍വകലാശാല അധ്യാപകനെതിരെ വിസിക്കും രജിസ്ട്രാറിനും പരാതി

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അധ്യാപകനായ ഡോ: എം.വി. ബിജുലാലിനെതിരെയാണ് പരാതി

Author : ന്യൂസ് ഡെസ്ക്


കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അധ്യാപകനായ ഡോ: എം.വി. ബിജുലാലിനെതിരെയാണ് പരാതി. സെമിനാറില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ നിന്നെത്തിയ വിദ്യാർഥിനിയുടേതാണ് പരാതി. സർവകാലശാല വിസിക്കും രജിസ്ട്രാറിനുമാണ് പരാതി നൽകിയത്.

കഴിഞ്ഞ അഞ്ച്, ആറ് തീയതികളിലാണ് എംജി സര്‍വകലാശാലയിൽ വച്ച് ദ്വിദിന സെമിനാർ നടന്നത്. കർണാടക കേന്ദ്ര സര്‍വകലാശാലയും, എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. കർണാടക സര്‍വകലാശാലയിൽ നിന്ന് നിരവധി വിദ്യാർഥികളാണ് സെമിനാറിൽ പങ്കെടുത്തത്. ഇതിൽ ഒരു വിദ്യാർഥിയാണ് പരാതി നൽകിയത്.


SCROLL FOR NEXT