NEWSROOM

ലൈംഗികാതിക്രമ പരാതി: മുൻകൂർ ജാമ്യം തേടി വി. കെ. പ്രകാശ്

പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയെന്നും വി. കെ. പ്രകാശിൻ്റെ ഹർജിയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

യുവ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് മുൻകൂർ ജാമ്യം തേടി സംവിധായകൻ വി. കെ. പ്രകാശ് ഹൈക്കോടതിയിൽ. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയെന്നും വി. കെ. പ്രകാശിൻ്റെ ഹർജിയിൽ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും വി. കെ. പ്രകാശ് പറഞ്ഞു. അഭിഭാഷകൻ ബാബു എസ് നായർ വഴിയാണ് ഹർജി സമർപ്പിച്ചത്.

കഥയുമായി പരാതിക്കാരി തന്നെ സമീപിച്ചിരുന്നു, കഥ സിനിമയ്ക്ക് യോഗ്യമല്ല എന്നറിയിച്ചു. മടങ്ങി പോകുവാൻ തന്റെ ഡ്രൈവർ മുഖേന 10000 രൂപ നൽകി. പിന്നീട് പലപ്പോഴും തന്നെ ഫോണിൽ ബന്ധപ്പെട്ടു. അഭിനയിക്കാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ച്, ചിത്രങ്ങൾ അയച്ചു തന്നു. ഇത് തുടക്കത്തിലേ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും വി. കെ. പ്രകാശ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംവിധായകൻ വി. കെ. പ്രകാശ് കഥ കേൾക്കാനെന്ന വ്യാജേന ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് യുവ കഥാകാരി ആരോപിച്ചത്. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിന് തിങ്കളാഴ്ച പരാതി കൊടുത്തെന്നും പരാതിക്കാരി പറഞ്ഞു.

SCROLL FOR NEXT