NEWSROOM

കെഎസ്ആർടിസി ബസ്സിലെ ലൈംഗിക അതിക്രമം; പരാതിയില്ലെന്ന് യുവതി

ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസ്സിൽ വെച്ച് തന്നെ കൈകാര്യം ചെയ്യുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കെഎസ്ആർടിസി ബസ്സിൽ 23 കാരിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പരാതിയില്ലെന്ന് യുവതി. ഉപദ്രവിക്കാൻ ശ്രമിച്ചയാൾക്കുള്ള ശിക്ഷ ബസ്സിൽ വെച്ച് താൻ തന്നെ നേരിട്ട് നൽകിയെന്നും പരാതി ഇല്ലെന്നും യുവതി വ്യക്തമാക്കി. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസിൽ ഇന്നലെ രാത്രിയിൽ ആണ് സംഭവമുണ്ടായത്. 

തിരക്കുണ്ടായിരുന്ന ബസ്സിൽ നിൽക്കുകയായിരുന്ന യുവതിക്കു നേരെയാണ് കോഴിക്കോട് സ്വദേശിയായ പ്രതി ലൈഗിംക അതിക്രമത്തിന് ശ്രമിച്ചത്. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസ്സിൽ വെച്ച് തന്നെ കൈകാര്യം ചെയ്യുകയായിരുന്നു. രാത്രി 11 മണിയോടെ ബസ്സ് താമരശ്ശേരിയിൽ എത്തിയ ശേഷം ഡ്രൈവർ താമരശ്ശേരി പോലീസിൽ വിവരം അറിയിച്ചു. എന്നാൽ പെൺകുട്ടിക്കും കുടുംബത്തിനും പരാതി ഇല്ലാത്തതിനാൽ കേസെടുക്കാതെ പ്രതിയെ താക്കീത് നൽകി വിട്ടയച്ചു. യുവാവിന് തക്കതായ ശിക്ഷ താൻ തന്നെ നേരിട്ട് നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാതിരുന്നതെന്നും യുവതി വ്യക്തമാക്കി.

SCROLL FOR NEXT