NEWSROOM

ലൈംഗിക പീഡനക്കേസ്: കമ്മീഷണർ ഓഫീസിൽ ഹാജരായി സിദ്ദീഖ്

മകൻ ഷഹീനും, നടൻ ബിജു പപ്പനും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മകൻ ഷഹീനും, നടൻ ബിജു പപ്പനും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിലാണ് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ജോസഫ് കൺട്രോൾ റൂമിൽ എത്തി.

രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരാണ് വിവരശേഖരണത്തിന് നേതൃത്വം നൽകുക, ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം സിദ്ദീഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം സുപ്രീംകോടതിയെ അറിയിക്കുമെന്നും കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച സിദ്ദീഖിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിട്ടയക്കണമെന്നാണ് സുപ്രീം കോടതി നർദേശം. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചതോടെ സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് അഭിഭാഷകൻ ബി. രാമൻ പിള്ളയെ കാണാൻ കൊച്ചിയിലെത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് ചൂണ്ടികാട്ടി സിദ്ദീഖ് അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.

SCROLL FOR NEXT