നടൻ ബാബുരാജ് 
NEWSROOM

നടൻ ബാബുരാജിനെതിരെയുള്ള ലൈംഗിക പീഡന പരാതി; കേസെടുത്ത് പൊലീസ്

2019 ൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഡിഐജിക്ക് മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019 ൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ മൊഴി ഓൺലൈനിൽ അടിമാലി പൊലീസ് രേഖപ്പെടുത്തി.


അതേസമയം, ബാബുരാജിനെതിരായ ലൈംഗിക പീഡന പരാതി മറച്ചു വെച്ചെന്ന ഹർജിയിൽ മലപ്പുറം എസ്. പി ശശിധരന് എറണാകുളം സിജെഎം കോടതി നോട്ടീസ് നൽകിയിരുന്നു. കോടതിയിൽ നേരിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വരുന്ന 10-ാം തിയതിയിൽ കോടതിയിൽ ഹാജരാകാനും കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു.

SCROLL FOR NEXT