NEWSROOM

ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ ലൈംഗികപീഡന പരാതി; പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റും ഏരിയ കമ്മിറ്റി അംഗവുമായ യുവതിയുടെ പരാതിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ ലൈംഗികപീഡന പരാതി. പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം. ഇക്ബാലിനെതിരെയുള്ള പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റും ഏരിയ കമ്മിറ്റി അംഗവുമായ യുവതിയുടെ പരാതിയിലാണ് നടപടി. പാർട്ടി ഓഫീസിൽ വച്ച് യുവതിയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.

ലോക്കൽ കമ്മിറ്റി അംഗമാക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡന ശ്രമമെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിക്കാരി വിവരം പാർട്ടിയില്‍ അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗത്തെ അന്വേഷണ കമ്മീഷനായി വച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിച്ചു.

Also Read: നവീൻ ബാബുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കഴിഞ്ഞ ദിവസം എസ്.എം ഇക്ബാലിനെ വീണ്ടും പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതിനെ തുടർന്നാണ് യുവതി പൊലീസില്‍ പരാതി നൽകിയത്. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റ കൂടിയാണ് ഇക്ബാല്‍. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമാണ്.

SCROLL FOR NEXT