NEWSROOM

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ സംഘർഷം; കെഎസ്‍യു- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി

സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു

Author : ന്യൂസ് ഡെസ്ക്


കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം. മത്സരഫലം ചോദ്യം ചെയ്താണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത് മത്സരഫലം.  പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി. സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു.

കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് കലോത്സവം നിർത്തി വച്ചു. മാള ഹോളി ​ഗ്രേസ് കോളേജിലാണ് ഇത്തവണ ഡി സോൺ അരങ്ങേറുന്നത്.

കെഎസ്‍യു ജില്ലാ അധ്യക്ഷൻ ​ഗോകുൽ ​ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. എന്നാൽ എസ്എഫ്ഐയാണ് ആക്രമിച്ചതെന്നാണ് കെഎസ്‍യുവിന്റെ വാദം.

SCROLL FOR NEXT