NEWSROOM

കാലിക്കറ്റ് സർവകലാശാലയിൽ SFI - MSF സംഘർഷം; സംഭവം പ്രതിപക്ഷ നേതാവ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെ

ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷം. ഇന്നലെ വൈകിട്ട് ഒരു എംഎസ് എഫ് പ്രവർത്തകന് മർദനമേറ്റിരുന്നു

Author : ന്യൂസ് ഡെസ്ക്

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥി സംഘർഷം. എസ്എഫ്ഐ - എം.എസ്.എഫ് പ്രവർത്തകർ തമ്മിലാണ് പുലർച്ചെ സംഘർഷമുണ്ടായത്.  പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന് മാറ്റി.

ഇരുവിഭാഗങ്ങളും വടികൾ അടക്കമുള്ളവയുമായി പിന്നീട് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷം. ഇന്നലെ വൈകിട്ട് ഒരു എംഎസ് എഫ് പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന്‍റെ തുടർച്ചയായി ആയിരുന്നു സംഘർഷം.

SCROLL FOR NEXT