NEWSROOM

പി.വി. ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

പ്രസ്തുത കേസിൽ ഷാജൻ സ്കറിയക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

പി.വി. ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപ കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. എറണാകുളം എസിപിയാണ് നോട്ടീസ് നൽകി വിളിപ്പിച്ചത്. പ്രസ്തുത കേസിൽ ഷാജൻ സ്കറിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.


ജാതി അധിക്ഷേപം നടത്തിയെന്ന പി.വി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ നേരത്തെ കേസെടുത്തത്. വ്യാജ വാർത്തയുണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്നും എംഎൽഎയുടെ പരാതിയിലുണ്ട്. ഷാജന്‍ സ്‌കറിയ, സിഇഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ. റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

SCROLL FOR NEXT