NEWSROOM

ഷെയ്ന്‍ നിഗം സിനിമയുടെ ലൊക്കേഷനില്‍ ആക്രമണം; പ്രൊഡക്ഷന്‍ മാനേജര്‍ ആശുപത്രിയില്‍

വാടകയ്ക്ക് എടുത്ത ബൈക്കിന്റെ വാടക നൽകാത്തതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

സിനിമ ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ മാനേജര്‍ അടക്കമുള്ളവര്‍ക്ക് നേരെ മര്‍ദനം. ഷെയ്ന്‍ നിഗം നായകനായ 'ഹാല്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ ഇന്നലെ രാത്രിയായിരുന്നു  സംഭവം. ബൈക്കിന്റെ വാടക നൽകാത്തതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ പ്രൊഡക്ഷന്‍ മാനേജര്‍ ജിബു ടിടി ആശുപത്രിയില്‍ ചികിത്സയിലാണ്. അണിയറ പ്രവര്‍ത്തകരുടെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

വീര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യ, ജോണി ആന്‍റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നിഷാദ് കോയയാണ് രചന. ക്യാമറ: കാർത്തിക് മുത്തുകുമാർ, സംഗീതം : നന്ദു, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈൻസ്: യെല്ലോ ടൂത്ത്,

SCROLL FOR NEXT