NEWSROOM

അതിജീവനത്തിൻ്റെ ഓണം: ദുരന്തത്തിൻ്റെ നടുക്കത്തിലും ഓർമകൾ പങ്കുവച്ച് വിലങ്ങാടുകാർ

നിനച്ചിരിക്കാതെ എത്തിയ ദുരന്തം, നൂറുകണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് തകർന്നത്

Author : ന്യൂസ് ഡെസ്ക്

നാടിൻ്റെ കൂട്ടായ്മയിൽ ഒന്നിച്ചുള്ള ആഘോഷമായിരുന്നു ഒരുകാലത്ത് വിലങ്ങാടുകാർക്ക് ഓണം.  ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വിലങ്ങാടുകാർ ഈ ഓണക്കാലം അതിജീവനത്തിനായുള്ള കാലം കൂടിയാണ്. നിനച്ചിരിക്കാതെ സംഭവിച്ച ഉരുൾപൊട്ടൽ, നൂറുകണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് തകർത്തത്. ഒരായുഷ്‌കാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും കൃഷിയിടവുമെല്ലാം ഒറ്റ നിമിഷം കൊണ്ടാണ് നഷ്ടമായത്.

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നാടൊന്നാകെ ആഘോഷിച്ചിരുന്ന ഓണക്കാലം വിലങ്ങാട്ടുകാർ ഇത്തവണ ഓർമയിലൊതുക്കുകയാണ്. ഇരുപതിലധികം കുടുംബങ്ങൾക്കാണ് വീടും കൃഷിയിടവും പൂർണമായും നഷ്ടപ്പെട്ടത്.


ഇത്തവണ വിലങ്ങാട്ടെ വീടുകളിൽ ആഘോഷങ്ങളില്ല.ദുരിതത്തിൻ്റെ ഓർമകൾ മായ്ച്ചിട്ടു വേണം പുതിയ പ്രതീക്ഷയിലേക്ക് നാടൊന്നാകെ മാറാൻ. അടുത്ത ഓണക്കാലം എന്നത്തേക്കാളുമേറെ സന്തോഷത്തിൽ ആഘോഷിക്കണമെന്ന ആഗ്രഹം കൂടി വിലങ്ങാടുകാർ പങ്കുവയ്ക്കുന്നു.

SCROLL FOR NEXT