'അടിനാശം വെള്ളപ്പൊക്കം'  Source: Youtube / Adinaasam Vellapokkam -Teaser
NEWSROOM

ഷൈൻ ടോം ചാക്കോ ചിത്രം 'അടിനാശം വെള്ളപ്പൊക്കം'; ഡിസംബർ 12ന് റിലീസ്

ഏ.ജെ. വർഗീസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുതിർന്ന താരങ്ങൾക്കൊപ്പം ഒരു കൂട്ടം നവാഗതരും ഒന്നിക്കുന്ന ചിത്രമാണ് 'അടിനാശം വെള്ളപ്പൊക്കം'. ഫണ്‍ എന്റർടെയ്‌നർ ആയിട്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 12ന് പ്രദർശനത്തിനെത്തും.

നർമവും, ഉദ്വേഗവും കോർത്തിണക്കിയ സിനിമയുടെ ട്രെയ്‌ലറിന് നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച വിജയം നേടിയ അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനകം തന്നെ സിനിമാ വൃത്തങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പിയാണ് ചിത്രം നിർമിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത്, എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ശ്രീകാന്ത് വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം.ബി എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

സംവിധായകൻ എ.ജെ. വർഗീസിന്റേതാണ് തിരക്കഥ. മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്ക് ശേഷം സംഗീതമൊരുക്കുന്നു എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. ടിറ്റോ.പി. തങ്കച്ചന്റേതാണ് വരികൾ. ഛായാഗ്രഹണം - സൂരജ് എസ് ആനന്ദ്, എഡിറ്റിങ് - ലിജോ പോൾ, കലാ സംവിധാനം - ശ്യാം കാർത്തികേയൻ, മേക്കപ്പ് - അമൽ കുമാർ. കെ.സി, കോസ്റ്റ്യും - ഡിസൈൻ. സൂര്യാ ശേഖർ. സ്റ്റിൽസ് - റിഷാദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷഹദ് സി, പ്രൊജക്ട് ഡിസൈൻ - സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺകുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ - മുഹമ്മദ് സനൂപ്.

SCROLL FOR NEXT