NEWSROOM

ഷിരൂർ ദൗത്യം: ഇന്ന് തെരച്ചിൽ ഇന്ദ്രബാലൻ്റെ നേതൃത്വത്തിൽ

മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത് തെരച്ചിലിന് തിരിച്ചടിയായേക്കും

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ ഇന്നും തെരച്ചിൽ തുടരും. റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ്റെ നേതൃത്വത്തിലാകും തെരച്ചിൽ. കൂടുതൽ സിഗ്നലുകൾ ലഭിച്ച സ്ഥലത്താണ് പരിശോധന നടത്തുക. എന്നാൽ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത് തെരച്ചിലിന് തിരിച്ചടിയായേക്കും.

ഏറെ പ്രതീക്ഷകൾ ബാക്കി വെച്ചാണ് മൂന്നാം നാൾ ഗംഗാവാലി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചത്. അർജുൻ്റെ വാഹനത്തിൻ്റെ ക്രാഷ് ഗാർഡ്, കയർ എന്നിവ കണ്ടെത്തിയതോടെയാണ് ബന്ധുക്കൾക്ക് തെരച്ചിൽ സംഘത്തിനും പ്രതീക്ഷ വർധിച്ചത്. നിലവിൽ സിപി വണ്ണിലെ തെരച്ചിൽ പൂർണമായി അവസാനിപ്പിച്ചു. അതിനാൽ കൂടുതൽ സിഗ്നൽ ലഭിച്ച സിപി 3,  സിപി 4 എന്നിവിടങ്ങളിലാകും ഇന്ന് പരിശോധന.

നാവികസേനയുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുകയെങ്കിലും, റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലനാകും നിർദേശങ്ങൾ നൽകുക. നിലവിൽ ഡ്രഡ്ജർ സിപി 4 ഭാഗത്ത് നങ്കൂരമിട്ടു. എന്നാൽ ഇവിടെ മണ്ണും പറക്കല്ലും അടിഞ്ഞുകൂടിയതിനാൽ ദൗത്യത്തിൻ്റെ വേഗത കുറയുന്നുണ്ട്. ഡ്രഡ്ജിങ് കമ്പനിയുടെ മുങ്ങൽ വിദഗ്ധരും തെരച്ചിലിൻ്റെ ഭാഗമാകും. എന്നാൽ അടുത്ത മൂന്ന് ദിവസം മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ആശങ്കയും ബാക്കിയാണ്.

SCROLL FOR NEXT