ഷിരൂരില്‍ അര്‍ജുനായുള്ള തെരച്ചില്‍ പ്രതിസന്ധിയിലാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാകളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും, തൃശൂരില്‍ നിന്നും യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും കുടുംബം പറഞ്ഞു.
അതേസമയം, ഇന്ന് തെരച്ചിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അർജുന്റെ കുടുംബം അറിയിച്ചു. സർക്കാർ അറിയിച്ച നാല് ദിവസം ഇന്നലെ കഴിഞ്ഞു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കർണാടക അഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയെന്നും കുടുംബം പറഞ്ഞു. കേരള സർക്കാരിലും സമ്മർദം ചെലുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പിന്നീട്, പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.