NEWSROOM

" സതീശൻ പിണറായിയുടെ പ്രേമഭാജനം, ഇരുവരും ഒന്നാം നമ്പർ കള്ളൻമാർ": ശോഭാ സുരേന്ദ്രൻ

ബിജെപി നേതാവ് വി.മുരളീധരൻ്റെ ചുവടുപിടിച്ചായിരുന്നു ശോഭാ സുരേന്ദ്രൻ്റെയും വിമർശനം

Author : ന്യൂസ് ഡെസ്ക്

നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനമുയർത്തി ബിജെപി നേതാവ്  ശോഭാ സുരേന്ദ്രൻ. വി. മുരളീധരൻ്റെ ചുവടുപിടിച്ചായിരുന്നു ശോഭാ സുരേന്ദ്രൻ്റെയും വിമർശനം. വി.ഡി.സതീശൻ്റെ കഴിവുകേട് കൊണ്ട് മാത്രമാണ് പിണറായി വിജയൻ സുഖിച്ചു വാഴുന്നതെന്നും മുഖ്യമന്ത്രി നിയമസഭ പിരിച്ചുവിട്ട് ഇറങ്ങിപ്പോവണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പിണറായി വിജയൻ്റെ പ്രേമഭാജനമാണ് വി.ഡി.സതീശൻ. പിണറായി ഇടയ്ക്കിടെ വി.ഡി. സതീശന് കത്തയക്കും. വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള കാര്യമാണ് ആ കത്തിൽ ഉണ്ടാവുക. അങ്ങനെ ഇരുവരും ചേർന്ന് സൃഷ്ടിച്ച ഒന്നാണ് പൂരം കലക്കിയ കഥയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

ALSO READ: "നിയമസഭയിൽ നടന്നത് പൊറാട്ട് നാടകം, പ്രതിപക്ഷം സിപിഎമ്മിന് കുഴലൂത്ത് നടത്തുന്നു"; വിമർശനവുമായി വി. മുരളീധരൻ

കള്ളക്കടത്തുകാരുടെ നേതാവാണ് പിണറായിയെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ പി.വി. അൻവർ ഹരിശ്ചന്ദ്രൻ അല്ലെന്നും അഭിപ്രായപ്പെട്ടു. പിണറായി വിജയനും പി.വി.അൻവറും കെ.ടി. ജലീലുമെല്ലാം ചേരുന്നതാണ് കള്ളക്കടത്ത് സംഘമെന്നും അഴിമതിയുടെ ഉന്മാദം ബാധിച്ചതുകൊണ്ടാണ് പിണറായി വയസ്സുകാലത്ത് ഊരുചുറ്റാൻ പോകുന്നതെന്നും വിമർശിച്ചു.

മുഖ്യമന്ത്രിക്കെതിരെ ദേശീയ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണം. കരുവന്നൂർ കേസ് കെട്ടിപ്പൂട്ടി വയ്ക്കാൻ ശ്രമിച്ചപ്പോൾ അഞ്ചുതവണ അന്വേഷണത്തിനായി ഓഫീസ് കയറി ഇറങ്ങിയ ആളാണ് താൻ. പിണറായി വിജയനും, വി.ഡി.സതീശനും പി.വി. അൻവറും കള്ളന്മാരാണെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.


SCROLL FOR NEXT