ശുഭാൻഷു ശുക്ല 
NEWSROOM

ബഹിരാകാശ നിലയത്തിലേക്ക് ആദ്യ ഇന്ത്യക്കാരൻ; ആക്സിയം മിഷൻ 4ൻ്റെ പൈലറ്റാകാൻ ശുഭാൻഷു ശുക്ല

നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

ഐഎസ്ആർഒ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയെ നാസയുടെ ആക്സിയം മിഷൻ 4ൻ്റെ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുത്തു. ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റായ ശുഭാൻഷു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്ന ആക്സ് 4 ൻ്റെ പൈലറ്റാകും.

നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും ശുഭാൻഷു പറന്നുയരുന്നത്.

മുൻ നാസ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്‌പെയ്‌സിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ആക്‌സ്-4 ദൗത്യത്തിന് നേതൃത്വം നൽകുന്നത്. യൂറോപ്യൻ സ്‌പേസ് ഏജൻസി പ്രോജക്ട് ബഹിരാകാശയാത്രിക പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്കി-വിസ്‌നെവ്‌സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കാപുവുമാണ് രണ്ട് മിഷൻ സ്പെഷ്യലിസ്റ്റുകൾ.

SCROLL FOR NEXT