NEWSROOM

സിൽവർലൈൻ; വീണ്ടും കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ച് കേരളം

24000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴി തെളിച്ച സിൽവർ ലൈൻ പദ്ധതിക്കായി വീണ്ടും കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിലെ ഗതാഗത സംവിധാനങ്ങൾ അപര്യാപ്തമാണെന്നും, അതിനാൽ, അതിവേഗ പാത അത്യാവശ്യമാണെന്നും കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയെ അറിയിച്ചു. കേരളത്തിന് 24000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സർക്കാർ താൽക്കാലികമായി സിൽവർ ലൈനിൻ്റെ മുന്നോട്ടുള്ള പരിപാടികൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ആവശ്യമുന്നയിച്ച് ധനമന്ത്രി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. ബഡ്ജറ്റിന് മുൻപുള്ള പ്രീ-ബഡ്ജറ്റ് ചർച്ചയിലാണ് ധനമന്ത്രി സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടത്. അടുത്ത കേന്ദ്ര ബഡ്ജറ്റിൽ തുക അനുവദിക്കുന്നതിനാണ് മന്ത്രി ആവശ്യമുന്നയിച്ചത്.

വർദ്ധിച്ചു വരുന്ന റെയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കാൻ നിലവിലെ സംവിധാനത്തിന് സാധിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഇത് കൂടാതെ, നിലവിലുള്ള റെയിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവും മന്ത്രി മുന്നോട്ടുവെച്ചു.

SCROLL FOR NEXT