NEWSROOM

ഗായിക കല്‍പ്പന രാഘവേന്ദർ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

നിസാം പേട്ടിലെ വീട്ടില്‍ വച്ചാണ് സംഭവം

Author : ന്യൂസ് ഡെസ്ക്


പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. നിസാം പേട്ടിലെ വീട്ടില്‍ വച്ചാണ് സംഭവം.

രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കല്‍പ്പന അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കെപിഎച്ച്ബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT