NEWSROOM

'രക്ഷിക്കാനെത്തിയവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല, അച്ഛന്റെ പാര്‍ട്ടിക്കാരുമല്ല'; ഹൃദയം തൊടുന്ന കുറിപ്പുമായി സുജാത

ചൂരല്‍മല ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുട്ടികളോടുള്ള ഉപദേശമെന്നോണമാണ് സുജാതയുടെ വാക്കുകള്‍.

Author : ന്യൂസ് ഡെസ്ക്

വയനാട്ടില്‍ നടക്കുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തില്‍ ഹൃദയം തൊടുന്ന വാക്കുകളുമായി ഗായിക സുജാത മോഹന്‍. ചൂരല്‍മല ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുട്ടികളോടുള്ള ഉപദേശമെന്നോണമാണ് സുജാതയുടെ വാക്കുകള്‍. സഹജീവികളെ സ്നേഹിച്ച് വളരണമെന്നും ഭാവിയില്‍ നല്ലൊരു മനുഷ്യനാകാനാണ് ആഗ്രഹിക്കുന്നതെന്ന് പറയണമെന്നും സുജാത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സുജാതയുടെ വാക്കുകള്‍ ...

"മക്കളെ ...നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല, നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല....ഇത് കണ്ടു നിങ്ങൾ വളരുക.....നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക....നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം.... ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യൻ' ആവണമെന്ന് " വയനാടിനൊപ്പം പ്രാർത്ഥനകളോടെ" - സുജാത കുറിച്ചു.

SCROLL FOR NEXT