NEWSROOM

ലൈംഗിക പീഡന കേസ്; നടൻ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു

നടിയുടെ പരാതിയിൽ ഇടവേള ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്


ലൈംഗിക പീഡന കേസിൽ നടൻ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നടിയുടെ പരാതിയിൽ ഇടവേള ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു.


നിലവിൽ എട്ട് കേസുകളാണ് അന്വേഷണ സംഘം കൊച്ചിയിൽ മാത്രം അന്വേഷിക്കുന്നത്. ഈ മുഴുവൻ കേസുകളിലെയും അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിന് മുന്നോടിയായി രഞ്ജിത്ത്, മുകേഷ്, നിവിൻ പോളി എന്നിവർക്കെതിരായ കേസുകളിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന.

SCROLL FOR NEXT