സിദ്ദീഖ് കൊച്ചിയിലുണ്ടെന്ന് ഉറപ്പിച്ച് പ്രത്യേകാന്വേഷണ സംഘം (എസ്ഐടി). സുപ്രീം കോടതി വിധി എതിരായാൽ നടനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വാഹനത്തിലെ ജിപിഎസ് വിച്ഛേദിച്ചത് അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സിദ്ദീഖിന്‍റെ വാഹനം ഇന്നലെ നടൻ്റെ ആലുവയിലെ വീട്ടിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി.
Also Read: നിയമവ്യവസ്ഥ നോക്കുകുത്തിയാകുന്നോ..? സിദ്ദീഖിനെ കണ്ടെത്താനാകാതെ കേരളാ പൊലീസ്
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 30നാണ് സുപ്രീം കോടതി പരിഗണിക്കുക. ജസ്റ്റിസ് ബെലെ ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിതോടെയാണ് സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിക്ക് പിന്നാലെ നടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അറസ്റ്റ് സൂചന വന്നതിന് പിന്നാലെ നടന്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നാലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.