NEWSROOM

ലൈംഗിക പീഡന പരാതി; അഡ്വ. വി.എസ്. ചന്ദ്രശേഖരനെ SIT ചോദ്യം ചെയ്യുന്നു

പ്രസ്തുത കേസിൽ ചന്ദ്രശേഖരന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ചെന്ന കേസിൽ അഡ്വ വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിൽ പ്രത്യേക അന്വഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. പ്രസ്തുത കേസിൽ ചന്ദ്രശേഖരന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഷൂട്ടിങ് ലൊക്കേഷനായ ബോൾഗാട്ടി പാലസ് കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ, ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആരോപണം ഉന്നയിച്ച നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളടക്കം ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉയർത്തിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്രമ പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ വി. എസ്. ചന്ദ്രശേഖരൻ രാജിവെച്ചിരുന്നു.കെപിസിസി നിയമസഹായ സെൽ ചെയർമാൻ സ്ഥാനവും, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് വി. എസ്. ചന്ദ്രശേഖരൻ രാജിവെച്ചത്. പീഡന പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിയെന്നായിരുന്നു വിശദീകരണം.

SCROLL FOR NEXT