NEWSROOM

സീതാറാം യെച്ചൂരി ആശുപത്രിയിൽ; എയിംസിൽ പ്രവേശിപ്പിച്ചത് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന്

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

Author : ന്യൂസ് ഡെസ്ക്


സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയയെ തുടർന്നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞദിവസം വൈകുന്നേരമാണ് യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചെക്കപ്പിനെത്തിയതായിരുന്നു അദ്ദേഹം. തുടർന്നാണ് അഡ്മിറ്റ് ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ചികിത്സയിലാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അടുത്തിടെയാണ് അദ്ദേഹം തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

SCROLL FOR NEXT