സീതാറാം യെച്ചൂരി 
NEWSROOM

സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരം

യെച്ചൂരിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തുവിട്ട പത്ര കുറിപ്പില്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്



സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. നിലവില്‍ എയിംസില്‍ ചികിത്സയിലാണ്. ശ്വാസ കോശ അണുബാധ ഗുരുതരമായതിനാല്‍ യെച്ചൂരിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൃത്രിമ ശ്വാസം നല്‍കി വരികയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തുവിട്ട പത്ര കുറിപ്പില്‍ പറയുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് യെച്ചൂരിയെ ചികിത്സിക്കുന്നത്. സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരിക്കുകയാണ്. ഓഗസ്റ്റ് 20നാണ് ന്യൂമോണിയയെ തുടര്‍ന്ന് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

SCROLL FOR NEXT