പത്തനംതിട്ട അടൂർ പ്ലാവിളത്തറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറു പേർക്ക് പരുക്ക്. നഗരത്തിലിറങ്ങിയ നായ പലയിടങ്ങളിലായി ആളുകളെ കടിക്കുകയായിരുന്നു. ജോയ് ജോർജ് എന്ന വ്യക്തിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു. പരുക്കേറ്റവരെ അടൂർ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു.