NEWSROOM

ഉപജില്ലാ കായികോത്സവത്തില്‍ സ്‌പൈക്‌ ഷൂസ് ഇല്ലാതെ സിന്തറ്റിക് ട്രാക്കിലൂടെ ഓട്ടമത്സരം; കാലിലെ തൊലി അടര്‍ന്നു

ചൂടായിക്കിടന്ന സിന്തറ്റിക് ട്രാക്കിലൂടെ നഗ്നപാദരായി മത്സരിക്കാനെത്തിയതായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഉപജില്ലാ കായികോത്സവത്തില്‍ ഓട്ടമത്സരത്തില്‍ സിന്തറ്റിക് ട്രാക്കിലൂടെ സ്‌പൈക്‌ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികളുടെ കാലിലെ തൊലി അടര്‍ന്നു. കിളിമാനൂര്‍ ഉപജില്ലാ കായികോത്സവത്തിലാണ് സംഭവം. മൂന്ന് കുട്ടികള്‍ക്കാണ് ട്രാക്കില്‍ നിന്ന് പൊള്ളലേറ്റത്.

നാവിയിക്കുളം എകെഎം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂന്ന് പേരും. ചൂടായിക്കിടന്ന സിന്തറ്റിക് ട്രാക്കിലൂടെ നഗ്നപാദരായി ഓടേണ്ടി വരികയായിരുന്നു. കുട്ടികളെ ആറ്റിങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലായിരുന്നു ഉപജില്ലാ മത്സരങ്ങള്‍ നടന്നത്.

കുട്ടികള്‍ക്ക് സ്‌പൈക്‌സും ജേഴ്‌സിയുമെല്ലാം നല്‍കേണ്ടിയിരുന്നത് സ്‌കൂള്‍ അധികൃതരാണ് എന്നാണ് സംഘാടക സമിതി പറയുന്നത്. മത്സരിക്കാനായി കുട്ടികള്‍ എത്തിയപ്പോള്‍ തടയാന്‍ കഴിഞ്ഞില്ലെന്നും സംഘാടക സമിതി പറഞ്ഞു.

SCROLL FOR NEXT