NEWSROOM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ അപവാദ പ്രചരണം: യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

സിപിഎം കളമശേരി ഏരിയ കമ്മിറ്റിയംഗം വി.എ. സക്കീർ ഹുസൈനാണ് പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ  യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം കളമശേരി ഏരിയ കമ്മിറ്റിയംഗം വി.എ. സക്കീർ ഹുസൈനാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനത്തെ വിമര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. "ഏതെങ്കിലും ചെറിയ ശബ്ദങ്ങൾ വരുന്നെങ്കിൽ അത് കാണണ്ട" എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണത്തിന് മുഖ്യമന്ത്രി മറുപടി. അത് മറ്റെന്തെങ്കിലും ഉദ്ദേശിച്ച് പറഞ്ഞതായിരിക്കുമെന്നും പൊതുവെ ഏവരും സഹകരണ സമീപനമാണ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിന്റെ കയ്യിൽ മാസശമ്പളം നൽകേണ്ടതില്ല. പണം സ്വരൂപിക്കാൻ കോൺ​ഗ്രസിന് അതിന്റേതായ ഫോറമുണ്ടെന്നുമാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ. സുധാകരന്‍ പറഞ്ഞത്. "സർക്കാരിന് പണം നൽകണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടിക്ക് അതിന്റേതായ ഫോറമുണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടല്ലോ. അതുവഴി നൽകാലോ. ഇടതുപക്ഷത്തിന്റെ കൈയ്യിൽ കൊടുക്കേണ്ട കാര്യമില്ല," കെ. സുധാകരൻ പറഞ്ഞു.

SCROLL FOR NEXT