NEWSROOM

കാൽവഴുതി പുഴയിൽ വീണു, വയോധിക സഞ്ചരിച്ചത് മൂന്ന് കിലോമീറ്റർ; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ കൊണ്ടാണ് വയോധികയെ രക്ഷപ്പെടുത്താനായത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മുക്കത്ത് കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ വയോധിക അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മരക്കാട്ടുപുറം സ്വദേശിനി മാധവിയെയാണ് മുക്കം ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ കൊണ്ട് രക്ഷപ്പെടുത്താനായത്. മൂന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ ശേഷമാണ് മാധവിയെ രക്ഷിക്കാൻ സാധിച്ചത്. 

ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെ മുക്കം അഗസ്ത്യൻമുഴി പാലത്തിനു സമീപമാണ് സംഭവം. കുളിക്കാനായി ഇറങ്ങിയ മാധവി കാൽ വഴുതി പുഴയിലേക്ക് വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ മാധവിയെ അഗസ്ത്യമുഴി പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഓട്ടോഡ്രൈവർ ദിലീപ് കാണുകയും ഉടൻ തന്നെ വിവരം ഫയർഫോഴ്‌സിൽ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മാധവിയെ രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റി. ശേഷം മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

SCROLL FOR NEXT