NEWSROOM

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പുക; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

പുതിയ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു വരരുതെന്നും മറ്റു ആശുപത്രികളിലേക്ക് പോകണമെന്നും പൊലീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്വാലിറ്റിയില്‍ പുക. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. സിടി സ്‌കാനിന് സമീപത്ത് നിന്നുമാണ് പുക ഉയര്‍ന്നത്. ആദ്യം കണ്ടത് രോഗിയുടെ കൂട്ടിരിപ്പുകാരാണ്. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും രോഗികളുടെ ബന്ധുക്കളും പറഞ്ഞു.

ഫയര്‍ഫോഴ്‌സ് എത്തി പുക വലിച്ചെടുക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ വെള്ളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകള്‍ എത്തിയാണ് പുക വലിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത്.

രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റുകയാണ്. അഞ്ഞൂറിലധികം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റുകയാണ്. പുതിയ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു വരരുതെന്നും മറ്റു ആശുപത്രികളിലേക്ക് പോകണമെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT