NEWSROOM

'വേദനകൊണ്ട് കരയുന്നത് ശല്യമായി തോന്നി'; കാൻസർ രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

കുളിമുറിയില്‍ നിന്ന് വീണ് പരുക്കേറ്റെന്ന് പറഞ്ഞാണ് പ്രതി സതീശൻ അമ്മയെ ആശുപത്രിയിലെത്തിച്ചത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിൽ കാന്‍സര്‍ രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചെറുപുഴ ഭൂദാനം സ്വദേശി സതീശനാണ് അറസ്റ്റിലായത്. കാൻസർ രോഗിയായ അമ്മ വേദനകൊണ്ട് കരയുന്നത് ശല്യമായതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് സതീശൻ്റെ മൊഴി.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട്, കുളിമുറിയില്‍ നിന്ന് വീണ് പരുക്കേറ്റെന്ന് പറഞ്ഞ് സതീശൻ നാരായണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ വീണതല്ലെന്നും മകന്‍ പരുക്കേല്‍പ്പിക്കുകയായിരുന്നെന്നും, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ നാരായണി കൂടെയുണ്ടായിരുന്നവരോട് പറഞ്ഞു. പിന്നാലെ പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്നാണ് അറസ്റ്റ്. 

ക്യാൻസർ ബാധിതയായ നാരായണി കഴിഞ്ഞ കുറച്ച് കാലമായി ചികിത്സയിലായിരുന്നു. രാത്രിയിൽ ഉൾപ്പെടെ വേദന കൊണ്ട് അമ്മ കരയുന്നത് ശല്യമായതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് സതീശൻ പോലീസിന് മൊഴി നൽകി. തലയ്ക്കും കഴുത്തിനും പരുക്കേറ്റ നാരായണി ചികിത്സയിലാണ്. 

SCROLL FOR NEXT