NEWSROOM

തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു; കൊലപാതകം നടത്തിയശേഷം പൊലീസിൽ കീഴടങ്ങി

കിളിയൂർ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു. വെള്ളറട കിളിയൂരിലാണ് സംഭവം. കിളിയൂർ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്. മകൻ പ്രജിനാണ് പ്രതി. കൊലപാതകം നടത്തിയശേഷം മകൻ പൊലീസിൽ കീഴടങ്ങി. വാക്ക് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.

SCROLL FOR NEXT