NEWSROOM

പാട്ടും ഡാൻസും ഫയർവർക്ക്‌സും; ആവേശത്തിൽ റിയോ ഇൻ റോക്ക് ഫെസ്റ്റിവൽ

ബ്രസീലിലെ റിയോ ഡി ജനീറോയിൽ ആദ്യം അവതരിക്കും, പിന്നെ ലോകമെങ്ങും പടരും

Author : ന്യൂസ് ഡെസ്ക്

റിയോ ഫെസ്റ്റിവെൽ എന്നാൽ എക്കാലത്തും പുതിയ സംഗീതവും പുതിയ നൃത്തച്ചുവടുകളും കടന്നുവരുന്ന വഴിയാണ്. പാട്ടിനും നൃത്തത്തിനുമൊപ്പം കരിമരുന്ന് പ്രയോഗം മാത്രമല്ല, ആകാശ നൃത്തസംവിധാനം വരെയുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ ആദ്യം അവതരിക്കും, പിന്നെ ലോകമെങ്ങും പടരും. റോക്ക് സംഗീതം മാത്രമല്ല, ചുവടുകളും അങ്ങനെയാണ്.

ഈ വർഷം ഏഴ് ലക്ഷത്തിലധികം പേർ പങ്കെടുത്ത ആഘോഷങ്ങളിൽ പ്രധാന താരങ്ങളായത് ട്രാവിസ് സ്കോട്ടും കാറ്റി പെറിയും എഡ് ഷീരനും ഷോൺ മെൻഡസും വിൽ സ്മിത്തുമെല്ലാമാണ്. സംഗീത പരിപാടികൾക്ക് പുറമെ ഏരിയൽ കൊറിയോഗ്രാഫിയും കരിമരുന്നു പ്രയോഗവുമെല്ലാമായിരുന്നു പ്രധാന ആകർഷണങ്ങൾ. ആംഗ്യ ഭാഷാ വ്യാഖ്യാതാവും ഈ വർഷത്തെ പ്രത്യേകതയായിരുന്നു.

കാറ്റി പെറിയുടെ പുതിയ ആൽബത്തിൻ്റെ റിലീസ് ആയിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകത. 1984ലാണ് റോബർട്ടോ മെദീന റോക്ക് ഇൻ റിയോ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ഫെസ്റ്റിവലിൻ്റെ ആദ്യ എഡിഷനിൽ മാത്രം 13 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതോടെ മറ്റ് രാജ്യങ്ങളിലേക്കും സംഗീതനിശയുടെ എഡിഷനുകൾ ആരംഭിച്ചു. ലിസ്ബൺ, മാഡ്രിഡ്, ലാസ് വേഗസ് എന്നിവിടങ്ങളിലാണ് സംഗീതപരിപാടിയുടെ എഡിഷനുകൾ തുടങ്ങിയത്. ഈ വലിയ ആഘോഷം നേരിട്ടും അല്ലാതെയും രാജ്യത്ത് വലിയ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. ഇത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുടെ തുടക്കവുമായി.

SCROLL FOR NEXT