ദുരന്തത്തിൽ മരിച്ച പത്തുവയസ്സുകാരൻ സോനു ഉരുൾപൊട്ടിയതിൻ്റെ തലേന്ന് പകർത്തിയ മുണ്ടക്കൈയുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന വ്ളോഗ് നൊമ്പരമാകുന്നു. മണ്ണിടിച്ചിൽ പേടിച്ച് വീട് മാറുന്നതിനിടയിൽ പകർത്തിയതായിരുന്നു വ്ളോഗ്.
ദുരന്തത്തിൽ സോനു മാറിത്താമസിച്ച വീട് തകർന്നപ്പോൾ, താമസിച്ചിരുന്ന വീടിന് കേടുപാടുകളൊന്നും തന്നെ സംഭവിച്ചില്ല. ഇത് ബന്ധുക്കൾക്ക് നോവായി മാറുകയാണ്...