NEWSROOM

മദ്യം നൽകി അബോധാവസ്ഥയിലാക്കി, നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി; 16 കാരിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് 52 വർഷം തടവും പിഴയും

ബാധ ഒഴിപ്പിക്കുവാനായി 77000 രൂപയും ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് വാങ്ങിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പതിനാറുകാരിയെ പീഡിപ്പിച്ചയാൾക്ക് 52 വർഷം തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു ഞാറ്റുവയൽ സ്വദേശി ഇബ്രാഹിമിനാണ് ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് നടപടി.

പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു പീഡനം. ലഹരിപാനീയം നൽകി മയക്കി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നഗ്ന ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തിയിരുന്നു.

2020 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെയും ബന്ധുവിൻ്റെയും കാൽവേദന ചികിത്സക്കായെത്തിയ പ്രതി ലഹരിപാനീയം നൽകി അബോധവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു. ബാധ ഒഴിപ്പിക്കിനായിട്ട് 77000 രൂപയും ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് വാങ്ങിയിരുന്നു.

SCROLL FOR NEXT